മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് മത്സരം സമാപിച്ചു.റാപ്പിഡ് രാജ:അമിത് താപ്പറാപ്പിഡ് റാണി:ശിഖ ചൗഹാൻ

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് മത്സരം സമാപിച്ചു.ഇന്ന് രാവിലെ 9 മണിക്ക് പുലിക്കയത്ത് ചാലി പുഴയിൽ ആരംഭിച്ച കയാക്കിംഗ് മത്സരങ്ങൾ ഉച്ചയ്ക്കുശേഷം ഇരുവഞ്ഞി പുഴയിലും മത്സരങ്ങൾ നടന്നത്.
മലബാർ റിവർ ഫെസ്റ്റിവൽ 2022 ലെ റാപ്പിഡ് രാജ ആയി ഉത്തരാഖണ്ഡ് സ്വദേശി അമിത് താപ്പയും, റാപ്പിഡ് റാണിയായി മധ്യപ്രദേശ് സ്വദേശിനി ശിഖ ചൗഹാനെയും മന്ത്രി എ കെ ശശീന്ദ്രൻ കിരീടം അണിയിച്ചു.സമാപന സമ്മേളനവും സമ്മാനദാനവും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, കേരള ടൂറിസം ഡയറക്ടർ പി.ബി നൂഹ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ടൂറിസം ജോയിന്റ് ഡയറക്ടർ അഭിലാഷ് കുമാർ റ്റി.ജി, ഡിടിപിസി സെക്രട്ടറി നിഖിൽ റ്റി ദാസ് എന്നിവർ പങ്കെടുത്തു.


