LOCAL NEWSNews

വാവാടും കോരങ്ങാടും ബൈക്കപകടം: രണ്ടുപേർ മരിച്ചു ഒരാൾക്ക് പരിക്ക്

കൊടുവള്ളി/താമരശ്ശേരി: ദേശീയപാതയിൽ വാവാട് ഇരുമോത്ത് സിറാജുദ്ധീൻ ഹയർസെക്കൻഡറി മദ്രസയ്ക്കു മുന്നിലും എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ കോരങ്ങാട് ഉണ്ടായ ബൈക്കപകടത്തിലുമായി ചികിത്സയിലായിരുന്ന രണ്ടുപേർ മരണപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് ഇരു അപകടങ്ങളും.

കാൽനട യാത്രക്കാരനായ വാവാട് പുൽക്കുഴിയിൽ ഖാസിം (60) ആണ് വാവാട് മരിച്ചത്. കോരങ്ങാട് റോഡിലൂടെ നടന്നുപോകുമ്പോൾ ബുള്ളറ്റ് ഇടിച്ചു ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന കോരങ്ങാട് സ്വദേശി സുരേഷ്(42) ആണ് മരിച്ചത് വാവാട് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ എളേറ്റിൽ സ്വദേശി അംലദ് (22)സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com