LOCAL NEWS

ജി.സി.സി.കെ.എം.സി.സി കുടുംബ സംഗമം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

തിരുവമ്പാടി: മലനാടിൻ്റെ മാനവ സൗഹൃദത്തിന് സൗഹൃദത്തിൻ്റെ കരുതൽ എന്ന സന്ദേശം ഉയർത്തി പിടിച്ച് തിരുവമ്പാടി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമം  പുന്നക്കൽ പാരീഷ് ഹാളിൽ നടന്നു.പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ജി.സി.സി.കെ.എം.സി.സി പഞ്ചായത്ത് പ്രസിഡൻ്റ് മൊയ്തീൻ വാപ്പിനകത്ത് അദ്ധ്യക്ഷനായി.

രാവിലെ 11 ന് തന്നെ പരിപാടി ആരംഭിച്ചു. വലിയ ജനപങ്കാളിത്വമാണ് പരിപാടിയിൽ ഉണ്ടായത്. അറുന്നൂറോളം പ്രവർത്തകരാണ് പരിപാടിയിൽ എത്തിയത്.

മാജിക് ഷോ, കുട്ടികളുടെ കലാവിരുന്നും നടന്നു. ഉച്ചയ്ക്ക് ശേഷം 3 മണിക്ക്  പ്രശസ്ത ഗായകനും മോട്ടിവേഷൻ സ്പീക്കറുമായ നവാസ് പാലേരി ‘സൗഹൃദം പൂക്കുന്ന കുടുംബമാണ് ലഹരി ‘ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.

സാഫിർ ദാരിമി, റഫീഖ് മലയിൻതൊടി, കുഞ്ഞിമുഹമ്മദ് തട്ടാഞ്ചേരി, അബ്ദുറഹിമാൻ പുല്ലുരാംപാറ, മുസ്തഫകമാൽ, അറഫി കാട്ടിപരുത്തി, കോയ പുതുവയൽ,ജാബിർ മംഗലശ്ശേരി,ജംനാസ് പരുത്തികുന്നേൽ,
ഷംസു കീഴേപ്പാട്ട്, മുഹമ്മദലി പരുത്തികുന്നേൽ,റജീബ് കൊട്ടേക്കാടൻ, റഷീദ് ഓമശ്ശേരി, ഒ.ടി അലവി, റഫീഖ് തെങ്ങിൻചാലിൽ, നിലാണ്ടൻ, നിഷാദ് ഭാസ്ക്കരൻ,സൽമ അസൈൻ,നാസർ തേക്കിൻതോട്ടം, ലത്വീഫ് പേക്കാടൻ, ശിഹാബ് തൊട്ടിയിൽ, സിയാദ് പരിയാടത്ത്, ഫൈസൽ മാതംവീട്ടിൽ,ഷാഹിദ പേക്കാടൻ,മറിയം മoത്തിൽ,കബീർ ആലുങ്ങാതൊടി തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/live/-XvRJswpd3Y?si=sLtCe2o-GvEdWJRW

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com