
മുക്കം: നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂൾ വരവേൽപ്പ് പ്ലസ് വൺ പ്രവേശനോത്സവം മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു. അഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ചെയർമാൻ വി കുഞ്ഞാലി മുഖ്യാതിഥിയായി. ഫ്രാൻസ് പാര ഒളിമ്പിക് സ്വിമ്മിംഗ് മികച്ച വിജയം നേടിയ ആസിം വെളിമണ്ണയെ ആദരിക്കുകയും ചെയ്തു. ഇ സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് സ്കൂൾ കൗൺസിലർ ജിൻസി സെബിൻ നൽകി. പ്രിൻസിപ്പൽ എംകെ ഹസീല സ്വാഗതവും, ഗീതാമണി ടീച്ചർ നന്ദിയും പറഞ്ഞ ചടങ്ങിൽ ഹെഡ്‌മിസ്ട്രെസ് ഉഷ കെ വി,സീനിയർ അസി്റ്റൻ്റ് ദീപ്തി എം.പി , വിജിലി പി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മുസ്തഫ എ എം, ചദ്രദാസ്, ബബിത, ഷീജ തുടങ്ങിയവർ നേതൃത്വം നൽകി.



