GULF NEWS

‘മാസ് റിയാദ് കൂട്ടായ്മ’ പാലിയേറ്റീവ് സഹായ ധനം കൈമാറി

മുക്കം: കൊടിയത്തൂർ കാരശ്ശേരി പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന പാലിയേറ്റിവുകൾക്ക് മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റിയുടെ (മാസ് റിയാദ്) സഹായ ധനം കൈമാറി. കൊടിയത്തൂർ സലഫി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൊടിയത്തൂർ പാലിയേറ്റീവിനുള്ള സഹായം മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് പെയിൻ & പാലിയേറ്റീവ് സെക്രട്ടറി പിഎം നാസർ മാസ്റ്റർക്കും, കാരശ്ശേരി
ആശ്വാസ് പലിയേറ്റീവിനുള്ള സഹായ ധനം ആശ്വാസ് ജനറൽ കൺവീനർ സെയ്ത് ഫസലിന്  മാസ് ട്രഷറർ ഫൈസൽ എ.കെയും കൈമാറി.

ചടങ്ങിൽ മാസ് ഭാരവാഹികളായ,  ഫൈസൽ കക്കാട്, ജാഫർ കെ.കെ, അലി പേക്കാടൻ, പി.സി മുഹമ്മദ്, ശരീഫ് സി.കെ, ഷംസു കാരാട്ട്, പാലിയേറ്റീവ് പ്രതിനിധികളായ ജി അബ്ദുൽ അക്ബർ, സാദിഖ് കുറ്റിപറമ്പ് തുടങ്ങിയവർ സന്നിഹിതരായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com