
കോടഞ്ചേരി: മഹാത്മ കേര ഫെഡറേഷന്റെ കീഴിൽ നാളികേര വികസന ബോർഡ് നാളികേര കർഷകർക്ക് ഇടവിളയായി കൃഷി ചെയ്യാനുള്ള കൊക്കോത്തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി. കോടഞ്ചേരി പഞ്ചായത്തിലെ വിവിധ സംഘങ്ങൾക്കായി ഏകദേശം രണ്ട് ലക്ഷത്തോളം കൊക്കോ തൈകൾ ആണ് വിതരണത്തിന് എത്തിയിരിക്കുന്നത്. കൊക്കോ തൈകളുടെ വിതരണം ഉദ്ഘാടനം കേരഫെഡറേഷൻ പ്രസിഡന്റ് മോളി ജോർജ് നിർവഹിച്ചു. സി.കെ ജോയി, ജോസ് വി.കെ, സണ്ണി കെ.സി, സാജൻ സി.എസ് എന്നിവർ സംസാരിച്ചു.



