GULF NEWSKODANECHERYLOCAL NEWSതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഓണനിറവ് 2K26 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണനിറവ് 2K26 ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ പൂമുഖത്ത് അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ മനോഹരമായ പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഓണനിറവ് 2K26’ബാനർ മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ്.ഐ.സി. അനാവരണം ചെയ്തു.സ്കൂൾ പി.ടി.എ. പ്രസിഡന്റ് റുബി മാർക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ റെജി തമ്പി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഷിവിച്ചൻ മാത്യു പൂക്കൊമ്പിൽ ഓണസന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ ഐഡ സണ്ണി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഓണാഘോഷവേളയിൽ മാവേലിയായി പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി ജ്യോതിസ് കൃഷ്ണയും വാമനനായി പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ശ്രീഹരി പി.യും വേദിയിലെത്തിയത് ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. അതിഥികൾ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു ഓണസമ്മാനങ്ങൾ പരസ്പരം കൈമാറി. എൻ.എസ്.എസ്. നേതൃത്വത്തിൽ തയ്യാറാക്കിയ ഓണം കിറ്റുകൾ വിശിഷ്ടാതിഥികൾ ചേർന്ന് പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ.യ്ക്ക് കൈമാറി. സ്റ്റാഫ് സെക്രട്ടറി സ്മിത കെ. ഏവർക്കും നന്ദി അറിയിച്ചു.തുടർന്ന് കലം തല്ലിപ്പൊട്ടിക്കൽ, ക്ലാസ് അടിസ്ഥാനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വടംവലി, ഇഷ്ടികപിടുത്തം, സുന്ദരിക്ക് പൊട്ടുതൊടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ഓണപ്പാട്ട്, ഓണനൃത്തം തുടങ്ങിയ വിവിധ രസകരമായ ഓണക്കളികൾ അരങ്ങേറി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി ആദരിച്ചു.ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും പാലട പായസത്തിന്റെ മധുരവും അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പങ്കിട്ടു. കരുതലിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷമായി ‘ഓണനിറവ് 2K26’ മാറി. വിദ്യാർത്ഥി ലീഡേഴ്സ്, അധ്യാപകർ, അനധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com