LOCAL NEWS

ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കൂടരഞ്ഞി : ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം സ്റ്റെല്ല മാരിസ് ബോർഡിങ് സ്കൂളിൽ ആചരിച്ചു. ദിനചാരണത്തിന്റെ ഭാഗമായി കൂടരഞ്ഞി സെന്റ് ജോസഫ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഡോ. ദിവ്യ റോയ് ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ചും ആരോഗ്യ പരിപാലന രീതിയെ കുറിച്ചും ക്ലാസ് എടുത്തു. സ്കൂൾ പ്രിൻസിപ്പൽ രേഖ ഭാസ്കർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ സ്വാഗതവും വിദ്യാർത്ഥി പ്രധിനിധി ആദിശങ്കർ ലഹരി വിരുദ്ധ സന്ദേശവും അധ്യാപിക മിസ്സ്‌ അശ്വതി നന്ദിയും പറഞ്ഞു. പ്രസ്തുത യോഗത്തിൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ജോസ്, സ്കൂൾ ചെയർമാൻ ഡെന്നിസ് ജോസഫ് തുടങ്ങിയവർ സന്നിഹിതയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com