LOCAL NEWS

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ആക്രമണം, നടപടിയെടുക്കണം;അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ

മുക്കം : പണിമുടക്കിന്റെ മറവിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി ഗുണ്ടായിസം കാണിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡയസ് നോൺ പ്രഖ്യാപിച്ച് ജീവനക്കാരോട് ജോലിക്ക് വരാൻ ആവശ്യപ്പെടുകയും എന്നാൽ അവരുടെ ജീവന് സംരക്ഷണം നൽകാതിരിക്കുകയും ചെയ്യുന്ന സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഉപജില്ലാ പരിധിയിൽ വിദ്യാലയങ്ങളിൽ ജോലി ചെയ്തിരുന്ന അധ്യാപകർക്കെതിരെ അശ്ലീലങ്ങൾ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് കമ്മിറ്റി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അധ്യാപകരെ അവഹേളിച്ചവർക്കെതിരെയും നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഉപജില്ലാ  പ്രസിഡന്റ് ശബാന ചോല അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ അബ്ദുൽ ഹക്കീം കള്ളൻ തോട് മുഖ്യപ്രഭാഷണം നടത്തി. പി പി ഹംസ, മജീദ് എള്ളങ്ങൽ, അബ്ദുൽ ജബ്ബാർ എൻ, അബ്ദുൽ കരീം കഴുത്തൂട്ടി പുറായി, അബ്ദുറബ്ബ് കെ സി, ഷമീമ ഓമശ്ശേരി, വഹീദ മണാശ്ശേരി, ഹൈറുന്നിസ കക്കാട്, അബ്ദുൽ കരീം കൊടിയത്തൂർ, ഹബീബ് കൊടിയത്തൂർ, ഷംന കാരക്കുറ്റി, ഫിറോസ് കക്കാട്, റഫീഖ് കൊടിയത്തൂർ, ഫൈസൽ വിളക്കാം ത്തോട്, മീറാൻ മുക്കം, അലി അബ്ദുൽ റസാഖ് കല്ലുരുട്ടി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com