
തിരുവമ്പാടി: തെരുവ് നായ ശല്ല്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പേവിഷബാധയും, ഗുരുതര രോഗമുള്ളവയേയും മാത്രമല്ല ഉടമസ്ഥരില്ലാത്തതും തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതുമായ എല്ലാ നായകൾക്കും ദയാവധം നടത്തുന്നതിനുള്ള ഉത്തരവ് ഉണ്ടാകണമെന്ന് കേരള കോൺഗ്രസ്(എം) തിരുവമ്പാടി മണ്ഡലം നേതൃത്വ സമ്മേളനം ആവശ്യട്ടു. ജില്ലാ പ്രസിഡൻ്റ് ടി എം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു. സിജോ വടക്കേൻതോട്ടം, ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, സുബിൻ തയ്യിൽ,ആൻസി സെബാസ്റ്റ്യൻ, അനിൽ പുതുപ്പറമ്പിൽ, സന്തോഷ് തറയിൽ, ശ്രീധരൻ പുതിയോട്ടിൽ, നാരായണൻ മുട്ടുചിറ , ബാജി മാതാളികുന്നേൽ, സുനിൽ ചാരുപിലാക്കൽ ,ബിജു പുളിയാശ്ശേരി എന്നിവർ പ്രസംഗിച്ചു.



