LOCAL NEWS

പതങ്കയത്ത് കാണാതായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഇന്നലെ ഉച്ചയോടെ കാണാതായ മഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള  തിരച്ചിൽ ഇന്ന് രാവിലെ 9 മുതൽ ആരംഭിച്ചു. കൂടുതൽ സന്നദ്ധ സേനാംഗങ്ങൾ ഇന്ന് തിരച്ചിലിന്   എത്തിച്ചേരണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.

അതേസമയം ഇന്നലെ കനത്ത മഴയാണ് പ്രദേശത്ത് ലഭിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം അനുകൂലമാണെന്നും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇരുവഞ്ഞിപ്പുഴയിലെ താഴെ ഭാഗങ്ങളിലും വിദ്യാർഥിക്കായുള്ള തിരച്ചിൽ നടത്തണമെന്ന് തിരച്ചിലിന് നേതൃത്വം നൽകുന്ന മുക്കം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com