LOCAL NEWS

ഡെങ്കിപനി പ്രതിരോധത്തിന്റെ ഭാഗമായി എഫ് .എച്ച്.സി പരിസരം ശുചീകരിച്ചു

കൂടരഞ്ഞി : ഡെങ്കിപനി പ്രതിരോധത്തിന്റെ ഭാഗമായി കൂടരഞ്ഞി എഫ് .എച്ച്.സിയുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ എഫ് .എച്ച്.സി പരിസരം ശുചീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി.എസ്. രവീന്ദ്രൻ ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാവറ, വാർഡ് മെമ്പർ ബാബു മുട്ടോളി, ഡോ. ബെസ്സി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജീവൻ.സി, ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ പ്രസിഡന്റ് ശ്രീ. അജു പ്ലാക്കാട്ട്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആദിഷ്, പി. എച്ച്. എൻ മിനി മോൾ, ഷാജി കടമ്പനാട്ട്, ജോബി പുതിയേടത്ത്, ബാബു ഐക്കരശ്ശേരി, സജി പെണ്ണാപറമ്പിൽ, എം.എൽ. എസ്. പി ആശ വർക്കേഴ്സ് തുടങ്ങിയവർ ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com