
തിരുവമ്പാടി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയും മലബാറിൻ്റെ വികസനത്തിൻ്റെ സുപ്രധാന കണ്ണിയുമായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനത്തിൻ്റെ മുന്നോടിയായി ഇത് സംബന്ധിച്ച് ആലോചിക്കുന്നതിന് സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകുന്നേരം 4 മണിക്ക് ആനക്കാംപൊയിൽ പാരീഷ് ഹാളിൽ വെച്ച് ചേരുമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു.
കിഫ്‌ബി മുഖേന 2134 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്. തുരങ്ക നിർമ്മാണത്തിലെ വിദഗ്ദരായ കൊങ്കൺ റെയിൽവേ കോർപറേഷനാണ് നിർമ്മാണ ചുമതല.
പ്രവൃത്തിയുടെ ഉദ്ഘാടനം 2025 ആഗസ്റ്റ് 31 വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ആനക്കാം പൊയിലിൽ വെച്ച് നിർവ്വഹിക്കും.



