News

ചുമട്ടുതൊഴിലാളി രജിസ്ട്രേഷന്‍

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിലെ അണ്‍ അറ്റാച്ച്ഡ് തൊഴിലാളികളും നിലവില്‍ അംശദായം അടച്ചുകൊണ്ടിരിക്കുന്ന സ്‌കാറ്റേഡ് തൊഴിലാളികളും ഓഗസ്റ്റ് 31നകം എഐഐഎസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു.

ഇതുവരെ രജിസ്ട്രേഷന്‍ നടത്താത്തവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുകയും രജിസ്ട്രേഷന്‍ നടത്തിയവര്‍ ഡാറ്റ അപ്ഡേറ്റ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുകയും വേണം. ഇതിനായി ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നഗരസഭ/പഞ്ചായത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം അക്ഷയ കേന്ദ്രം വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 0495 2366380

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com