
തിരുവമ്പാടി : പതിനെന്ന് വർഷത്തോളമായി പുന്നക്കൽ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ് വൈ എസ് സാന്ത്വനവും ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി മണാശ്ശേരി കെഎംസിടി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വയോജനങ്ങൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് ( 23/8/2025 ശനി) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പുന്നക്കൽ എം എ എം എൽ പി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നത്.
ജനറൽ മെഡിസിൻ
ഓർത്തോ(എല്ലു വിഭാഗം),ഓപ്താൽമോളജി (കണ്ണ് പരിശോധന),ഇ എൻ ടി ചെവി,കണ്ണ്, മൂക്ക് എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ്.
ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണം ഉണ്ടായിരിക്കുന്നതാണന്ന് സംഘാടകർ അറിയിച്ചു.



