
കേരളത്തിലെ കർഷകർ ബഫർ സോൺ ഭീതി, ജീവനും സ്വത്തിനും ഭീഷണിയായി നാൾക്കു നാൾ വന്യമൃഗ ശല്യം, വിലത്തകർച്ച എന്നിവ കൊണ്ട് നട്ടം തിരിയുമ്പോൾ, കർഷകൻ്റെ കണ്ണു നീരിന് യാതൊരു വിലയും കൽപ്പിക്കാതെ ,പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് പകരം, കർഷക സമൂഹത്തിന് നേരെ മുഖം തിരിച്ച് നിന്ന് കർഷക ദിനത്തിൽ കൃഷി വകുപ്പ് നടത്തുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കോട്ടും തൊപ്പിയും അണിയിച്ചു ഞാറുനടീക്കുക എന്ന പ്രഹസനതിനെത്തിരെ ശക്തമായ കർഷക പ്രതിഷേധവുമായി കിഫ.
കർഷകൻ്റെ പേരിൽ ആഘോഷിക്കുന്ന ദിനത്തിൽ , കേരളത്തിൽ കർഷകർ അനുഭവിക്കുന്ന ഏതെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്തി ആഘോഷം നടത്തേണ്ടതിന് പകരം , പണം ധൂർത്തടിച്ച് പ്രഹസന നാടകം നടത്തുന്നതിനോടൊപ്പം , നാളുകളായി ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം എന്ന് കർഷകർ ആവശ്യപ്പെടുന്ന വിള നശിപ്പിക്കുന്ന , അണ്ണാനെയാണ് കൃഷി വകുപ്പ് ആഘോഷ പരിപാടികളുടെ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധ സൂചകമായി ‘ചില്ലു അണ്ണാനൊരു കുഞ്ഞു കോണകം’ തയ്യാറാക്കി , കൃഷിഭൂമി ബഫർ സോണാക്കണം എന്ന് ഹരിത ട്രൈബ്യൂണിൽ കേസു നടത്തുന്ന കൃഷി മന്ത്രിയ്ക്ക് അയച്ചു കൊടുത്താണ് ഈ പ്രഹസങ്ങളോട് കിഫയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധം അറിയിച്ചത്.
സംസ്ഥാന വ്യാപകമായി കർഷകർ ഇന്ന് കർഷകർ ഈ പ്രതിഷേധത്തിൻ്റെ ഭാഗമായി.
പ്രയോഗികമായ പരിഹാര മാർഗ്ഗങ്ങളിലൂടെ കൃഷിക്കും കർഷകനും സംരക്ഷണം ഉറപ്പാക്കുകയും , ലാഭകരമായ കൃഷി രീതികൾ വളർത്തുന്നതിനായി കർഷകരെ സഹായിക്കുകയും ചെയ്യേണ്ട സർക്കാർ സംവിധാനങ്ങൾ , കർഷകർ നികുതി നൽകുന്ന പണം ഇങ്ങനെ യാതൊരു പ്രയോജനവും പൊതുജനത്തിന് നൽകാത്ത നാമ മാത്രമായ ആഘോഷ പരിപാടികൾ നടത്തി ധൂർത്തടിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ്, കർഷകൻ്റെ യഥാർത്ഥ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കാൻ ഇത്തരം ശക്തമായ പ്രതികരണങ്ങൾ ഇടവരുത്തണം എന്നും , കർഷകരുടെ കൃഷിക്കും ജീവനും സ്വത്തിനും ഭീഷണിയായ വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം എന്നും ഒപ്പം, കൂടുതൽ കൃഷി/ജനവാസ മേഖലകളെ ബഫർ സോൺ പരിധിയിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണിൽ കൃഷി മന്ത്രി നൽകിയിരിക്കുന്ന പരാതി പിൻവലിക്കണമെന്നും കിഫ സംസ്ഥാന സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു



