LOCAL NEWS

താജ്താരെ മദീന:ഇശൽ വിരുന്ന് 26ന് തിരുവമ്പാടിയിൽ

തിരുവമ്പാടി :തിരുവമ്പാടി കൂട്ടായ്മ സംഘടിപ്പിക്കുന്ന താജ്താരെ മദീന ഇശൽ വിരുന്ന് 2025 സെപ്റ്റംബർ 26 വെള്ളിയാഴ്ച തിരുവമ്പാടിയിൽ നടത്തപ്പെടും.

കേരളക്കരയെ ഒന്നാകെ നെഞ്ചിലേറ്റിയ ദഫ്മുട്ടാചാര്യനും മലബാർ സെൻ്റർ ഫോക്ലോർ  സ്റ്റഡീസ് ഡയറക്ടറും കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായ ഡോ. കോയ കാപ്പാടിന്റെ നേതൃത്വത്തിൽ ഖവ്വാലി,ദഫ് മുട്ട്,അർബന നഅത്ത് രിഫാഈയ്യ നശീദ എന്നിവ പ്രശസ്ത ഗായകരായ നിയാസ് കാന്തപുരം, മുഹമ്മദ് റസ,മജീദ് ഓമാനൂർ,സെഫോവൻ പൂക്കിപറമ്പ് എന്നിവർ അണിനിരക്കും.

പ്രസ്തുത പരിപാടിയിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് മുഖ്യാതിഥിയായിരിക്കും.ഉദ്ഘാടകനായി തിരുവമ്പാടി ടൗൺ മസ്ജിദ് മുൻ ഖാളി അലവി ഫൈസി വെള്ളില ഉദ്ഘാടന കർമ്മം നിർവഹിക്കും.മുനവ്വിറുൽ ഇസ്ലാം മദ്രസ മുൻ പ്രധാനാധ്യാപകൻ മമ്മൂട്ടി മുസ്ലിയാർ പറപ്പൂർ,തിരുവമ്പാടിയിലെ പ്രമുഖകരടക്കം പരിപാടിയിൽ സംബന്ധിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com