LOCAL NEWS

എൻ ഡി എ തിരുവമ്പാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി സണ്ണി തോമസ്  റോഡ് ഷോ നടത്തി

തിരുവമ്പാടി: എൻ ഡി എ തിരുവമ്പാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി സണ്ണി തോമസ് മണ്ഡലത്തിൽ റോഡ് ഷോ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
സജീവമായി.
തുറന്ന ജീപ്പിൽ മുക്കത്തു നിന്നാരംഭിച്ച
റോഡ് ഷോയിൽ നിരവധി ബിജെപി – എൻഡിഎ പ്രവർത്തകർ ഇരു ചക്രവാഹനങ്ങളിലും കാറുകളിലുമായി
സ്ഥാനാർത്ഥിയെ അനുഗമിച്ചു.
വിവിധ പഞ്ചായത്ത് , ഏരിയാ
കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
തിരുവമ്പാടി , കൂടരഞ്ഞി, പുന്നക്കൽ ,
പുല്ലൂരാംപാറ, കോടഞ്ചേരി , നെല്ലിപ്പൊയിൽ, ഈങ്ങാപ്പുഴ വഴി അടിവാരത്ത് സമാപിച്ചു.

ബി ജെ പി ജില്ലാ ജനറൽ സെക്രടറി
ഗിരീഷ് തേവള്ളി ,ജില്ലാ ഭാരവാഹികളായ
ഷാൻ കട്ടിപ്പാറ, ലിബിൻ ബാലുശ്ശേരി, സജീവ് ജോസഫ് , മുക്കം മണ്ഡലം പ്രസിഡണ്ട് അഖിൽ പി എസ് ,
തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട്
ടി.എ.സെബാസ്റ്റ്യൻ,
ട്വൻ്റി 20 നേതാക്കളായ പ്രണവ് പ്രഭാകർ,
ലിജീഷ് എം എസ്  തുടങ്ങിയവർ അനുഗമിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com