LOCAL NEWSTHIRUVAMBADY

തിരുവമ്പാടിയിൽ കനത്ത മഴ:റോഡിലൂടെ മെറ്റലും കല്ലും പരന്നൊഴുകി

തിരുവമ്പാടി: തിരുവമ്പാടിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ ഓമശ്ശേരി തിരുവമ്പാടി റോഡിലെ പിസിമുക്ക് ഇറക്കത്തിൽ ഇരു സൈഡുകളിലുമായി ഇട്ടിരുന്ന മെറ്റലും കല്ലുകളും റോഡിൽ പരന്നൊഴുകി.ഇരുചക്ര- മുച്ചക്ര വാഹനങ്ങക്ക് റോഡിലൂടെ കടന്നുപോകാൻ ഏറെ ദുഷ്കരമായി.നിലവിൽ ഫോറസ് പ്ലാസക്ക് മുന്നിലും ഇതേ രീതിയിൽ മെറ്റലും മണ്ണും റോഡിലൂടെ പരന്നൊഴുകുന്നുണ്ട്.കഴിഞ്ഞദിവസം പെയ്ത മഴയിലും ഇതേ രീതിയിൽ പിസിമുക്ക് ഇറക്കത്തിൽ മെറ്റൽ പരന്നൊഴുകിയപ്പോൾ റോഡ് പണി ചെയ്യുന്ന ജോലിക്കാർ മിനി ജെസിബി ഉപയോഗിച്ച് റോഡ് ക്ലീൻ ചെയ്തിരുന്നു.

അതേസമയം ഡ്രൈനേജ് ഇല്ലാത്തത് കാരണം പിസിമുക്ക് ഇറക്കത്തിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പാതിരമണ്ണ് റോഡിൽ കെട്ടി നിൽക്കുകയാണ്.വഴിയാത്രക്കാർക്ക് കാൽനടയാത്ര ചെയ്യാൻ ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മഴക്കാലം തുടങ്ങിയാൽ ഇതുവഴി വാഹനങ്ങൾക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയാകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com