
മുൻഗണന റേഷൻ കാർഡുകളിൽ (മഞ്ഞ പിങ്ക്) ഉൾപ്പെട്ട അംഗങ്ങളിൽ നാട്ടിൽ താമസമുണ്ടായിട്ടും നാളിതുവരെയായി മാസ്റ്ററിംഗ് ചെയ്യാത്തവർ 2025 മെയ് 31ന് മുമ്പായി മാസ്റ്ററിംഗ് നിർബന്ധമായും നടത്തേണ്ടതാണ്.
നിശ്ചിത സമയപരിതിക്കകം മാസ്റ്ററിംഗ് നടത്താത്തവരുടെ റേഷൻ വീതം തുടർന്നുള്ള മാസങ്ങളിൽ ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നതിനാൽ തങ്ങളുടെ റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളും മാസ്റ്ററിംഗ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
എല്ലാ റേഷൻ കടകളിലും താലൂക്ക് സപ്ലൈ ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ ഈ പോസ്റ്റ് മെഷീൻ ഐറിസ് സ്കാനർ ഫേസ് ആപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് മാസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാണെന്ന്
താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.



