LOCAL NEWS
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിന്നയാൾ മരിച്ചു

ഓമശ്ശേരി:നെല്ലിക്കപറമ്പ് – എയർപോർട്ട് റോഡിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കളയൂർ മഹാദേവ ക്ഷേത്ര മേൽശാന്തി ഓമശ്ശേരി
കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച അപകടം സംഭവിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ : ഇന്ദിര.
മക്കൾ : ശ്രീരാജ്, ശ്രീഹരി
സംസ്കാരകർമങ്ങൾ ഇന്ന് ഉച്ചയോട് കൂടി.



