LOCAL NEWS

“പ്രതീക്ഷ” യുടെ ചുവടുവെപ്പ് “

മുക്കം:കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ പ്രതീക്ഷ നൽകുന്ന മഹത്തായ സേവനങ്ങൾക്ക് പൊതുജനം സാക്ഷിയാണ്. മുതിർന്ന കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന “ഉപജീവനം ” പദ്ധതിപ്രകാരം ആദ്യഘട്ടം  തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികൾക്ക് കോഴിയും കൂടും, ആട് എന്നിവ നൽകിയാണ് തുടങ്ങിയത്. വലിയ വിജയമായിരുന്ന ഈ പദ്ധതിക്കുശേഷം ഇവരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ പൊതുജനങ്ങളിൽ പ്രചരിപ്പിക്കാനും വിറ്റഴിക്കാനും ഉദ്ദേശിച്ചുകൊണ്ട് പെട്ടിക്കട തുടങ്ങിയിരിക്കുകയാണിവർ. സ്കൂളിന്റെ തുടക്കം മുതൽ ഈ കുട്ടികൾക്കൊപ്പം ജീവിക്കുന്ന പ്രതീക്ഷയുടെ പി ആർ ഒ ടി പ്രഭാകരന്റെ നേതൃത്വത്തിൽ നടക്കുന്ന”ഉപജീവന”ത്തിന്റെ പെട്ടിക്കടയുടെ ഉദ്ഘാടനം സാക്ഷാൽ ലിന്റോ ജോസഫ് എം എൽ എ എത്തിയത് കുട്ടികൾക്കും ജീവനക്കാർക്കും ആവേശമായി. ഹെഡ്മിസ്ട്രെസ്സ് കെ ഷീബയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ കമ്മിറ്റി സെക്രട്ടറി പി പി പ്രദീപ്‌ കുമാർ, മാനേജർ സി ഹാരിസ്, പി ടി എ പ്രസിഡന്റ്‌ അസീസ് മലയമ്മ, തൊഴിൽപരിശീലകാരായ ഉഷ കെ സി, അനിത കെ, രജി കെ പുഷ്പവല്ലി സി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com