KARASSERYLOCAL NEWS

കാരശ്ശേരിയിൽ എൽ.ഡി.എഫ്. ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുക്കം:തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ച് എൽ.ഡി.എഫ്. പുതുമുഖങ്ങളും മുൻ മെമ്പർമാരുമുൾപ്പെടെയുള്ള സ്ഥാനാർത്ഥികളെ അണിനിരത്തിയാണ് എൽ.ഡി.എഫ്. മത്സര രംഗത്തിറങ്ങുന്നത്. 20വാർഡുകളുളള പഞ്ചായത്തിലെ  15 ഇടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ  പ്രഖ്യാപിച്ചത്.
സി.പി.എം സ്വതന്ത്രർ ഉൾപ്പെടെ 15 പേരും എൻസിപി സ്വതന്ത്രർ ഉൾപ്പെടെ 2 പേരും സി.പി.ഐ സ്വതന്ത്രർ ഉൾപ്പെടെ 2 പേരും ഒരു ആർജെഡി സ്വതന്ത്രനുമടക്കം 20 വാർഡുകളിലും നേരത്തെ സീറ്റ് ധാരണയായിരുന്നു.

വാർഡും സ്ഥാനാർത്ഥികളും

1അബ്ദുല്ല കുമാരനെല്ലൂർ
2 എം.ദിവ്യ
4 മിനി കണ്ണങ്കര
5 സജി തോമസ്
6 ജിപ്സ ജോബിൻ ഉള്ളാട്ടിൽ
7 കെ.പി സുനില
8 വി.പി ജമീല
9 സരിത ചാമക്കാലയിൽ
10 എം.കെ സുബീന
12: സവാദ് ഇബ്രാഹിം
14: ജി.അബ്ദുൽ അക്ബർ
16 കെ.സി മുബഷിർ
17 : കെ.എം ഹബീബ്
18: വി.മോയി
20: സുബൈദ മാളിയേക്കൽ

കുമാരനെല്ലൂർ ബ്ലോക്ക് ഡിവിഷനിൽ ആർജെഡിയുടെ *അസീസ് പാലാട്ട്* ജനവിധി തേടും.

കാരശ്ശേരി വനിത ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥൻ,ഏരിയ സെക്രട്ടറി വി.കെ വിനോദ്, കെ.സി ആലി, എ.പി മോയിൻ, അബ്ദുല്ല കുമാരനെല്ലൂർ,കെ.ശിവദാസൻ, കെ.പി ഷാജി, ഇ.പി ബാബു, എം.രവിന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com