
എസ് ഐ ആർ (SIR) പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിരികെ കിട്ടാത്ത എനുമറേഷൻ ഫോമുകൾ 20, 21,22, തീയതികളിലായി അതാത് ബൂത്ത് ആയിരിക്കുന്ന സ്കൂളിൽ എത്തിച്ചു നൽകേണ്ടത് വോട്ടർമാരുടെ ഉത്തരവാദിത്വമായി കണക്കാക്കിയിരിക്കുന്നു. കളക്ടറുടെ പ്രത്യേക അടിയന്തര ഓർഡർ പ്രകാരം ഈ ദിവസങ്ങളിൽ ഓരോ ബൂത്തിലെയുംBLO മാർ അതാത് സ്കൂളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ക്യാമ്പ് ചെയ്യുന്നതാണ്. ആ സമയത്ത് എല്ലാ വോട്ടർമാരും പൂരിപ്പിച്ച് തിരിച്ച് ഏൽപ്പിക്കാത്ത ഫോമുകൾ പൂർത്തിയാക്കി അവിടെ എത്തിച്ചു നൽകണമെന്ന് അറിയിക്കുന്നു.
നവംബർ 20,21,22 തീയതികളിലായി BLO മാർ ഇരിക്കുന്ന ബൂത്തുകൾ
തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ 74,75,76,77,78,79, എന്നീ ബൂത്തുകളാണ്.
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ
ബൂത്ത് നമ്പർ: *70,71,,72,73,80,81*



