
താമരശ്ശേരി: ചുരത്തിൽ മരം കയറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു ഗതാഗത തടസങ്ങൾ നിലവിൽ ഇല്ല. പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്തുമാറ്റുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ് . മൾട്ടി ആക്സിൽ വാഹനങ്ങളും ഭാര വാഹനങ്ങളും നാടുകാണി ചുരം വഴിയോ അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു പോകേണ്ടതാണ്.



