LOCAL NEWS

ജില്ലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി

കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ 11ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13നുമാണ് മദ്യ നിരോധനം.


2002ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസല്‍ ചട്ടങ്ങളിലെ 7(11) (vi) ചട്ടപ്രകാരവും 1953ലെ ഫോറിന്‍ ലിക്വര്‍ ചട്ടങ്ങളിലെ 28 A (vi) ചട്ടപ്രകാരവുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com