
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ടൗൺ കാരൾ നടത്തി. ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ കാരൾ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരവും പാട്ടും ഡാൻസുമായി ഒട്ടേറെ യുവജനങ്ങൾ ടൗൺ കാരൾ സന്ദേശ യാത്രയിൽ പങ്കാളികളായി. അസി വികാരി ഫാ. ജേക്കബ് തിട്ടയിൽ, ട്രസ്‌റ്റിമാരായ ലിതിൻ മുതുക്കാട്ടുപറമ്പിൽ, ജോൺസൺ പുളിവേലിൽ, സിബി വെട്ടിക്കാട്ട്, ബൈജുകുന്നുംപുറത്ത്, കെസിവൈഎം ഭാരവാഹികളായ ജൊവാൻ സാബു, രജിത് മാത്യു, ഡോൺ ജോബി, എബിൻ മാനാക്കുഴി, ഷോൺ ജോസഫ് എന്നിവർ നേതൃത്വം നൽകി



