LOCAL NEWS

ചുരത്തിൽ ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി യാത്രക്കാർ

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി യാത്രക്കാർ.ഇന്നലെ ഏഴാംവളവിനു സമീപം ബസും ലോറിയും കുടുങ്ങിയതിനാൽ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് ഉച്ചക്ക് രണ്ടോടെ പരിഹാരമായെങ്കിലും വാഹന ബാഹുല്യം കാരണം ഗതാഗത തടസ്സം നീങ്ങിയില്ല. ഗതാഗതക്കുരുക്കിൽപ്പെട്ട് അടിവാരം മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചുരം ബ്രിഗേഡ് പ്രവർത്തകരും ഏറെ പണിപ്പെട്ടാണ് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടത്. ചുരത്തിൽ യന്ത്രത്തകരാറുകൾമൂലമാണ് വാഹനങ്ങൾ കുടുങ്ങിയത്. ചെറു വാഹനങ്ങളുടെ അനിയന്ത്രിതമായ വരവും വരി തെറ്റിച്ച് വാഹനങ്ങൾ തിരുകി കയറ്റി ബ്ലോക്ക് സൃഷ്ടിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com