
കൂടരഞ്ഞി: കൂമ്പാറ ആനയോട് അങ്ങാടിക്ക് സമീപത്ത് വെച്ച് 14 കുപ്പി (8.5 ലിറ്റർ) വിദേശ മദ്യവുമായി കൂമ്പാറ പുഷ്പഗിരി സ്വദേശി ഉള്ളാട്ടിൽ വീട്ടിൽ ജോർജിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി എസ്.ഐ രമ്യയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുനീർ, ബൈജു എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതി തിരുവമ്പാടിയിലും മറ്റു ബീവറേജ് സ്ഥാപനങ്ങളിലും ചെന്ന് അളവിൽ കൂടുതൽ മദ്യം വാങ്ങി കൂമ്പാറ ബസാറിലും ആനയോട് അങ്ങാടിയിലും കടകൾ കേന്ദ്രീകരിച്ചും കരിഞ്ചന്തയിലും വർഷങ്ങളായി മദ്യം വിൽക്കാറുണ്ടെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.


