LOCAL NEWSTHIRUVAMBADY

കുത്തിയിരുപ്പ് സമരം നടത്തി

തിരുവമ്പാടി : ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് ഗ്രാമ വികസനത്തിന് തുരങ്കം വെച്ച സംസ്ഥാന സർക്കാറിന്റെ വഞ്ചനാപരമായ നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടി പഞ്ചായത്തിനു മുന്നിൽ യു.ഡി.എഫ് ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി പ്രതിഷേധിച്ചു.പ്രതിഷേധ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ യു.ഡി എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.ഫണ്ട് വെട്ടിക്കുറച്ചത് മൂലം പട്ടികജാതി വികസനം, ലൈഫ് ഭവന പദ്ധതി, വയോജന ക്ഷേമപദ്ധതി, ഗോത്ര സാരഥി ഉൾപ്പെട്ടെ പല ക്ഷേമ പദ്ധതികളും മുടങ്ങിയിരിക്കുകയാണ്.

അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ടോമി കൊന്നക്കൽ ,കോയ പുതുവയൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com