ഓർമ്മകളുടെ തീരത്ത് വീണ്ടും:ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ് കൂമ്പാറ ഗ്രാൻഡ് അലുമിനി മീറ്റ് ഇന്ന്

കൂമ്പാറ :ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രാൻഡ് അലുമിനി മീറ്റ് ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും..
1976 ൽ 55 വിദ്യാർഥികളും നാല് അധ്യാപകരുമായി തുടങ്ങിയ കാലം മുതലുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അത്യപൂർവ്വമായ ഒത്തു ചേരൽ ആയിരിക്കും ഗ്രാൻഡ് അലുംനി മീറ്റ്.
പരിപാടിയുടെ ഭാഗമായി ഉദ്ഘാടന സെഷൻ, ബാക്ക് ടു ക്ലാസ് റൂം, പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.
ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മർക്കസ് നോളജ് സിറ്റി സിഇഒ ഡോക്ടർ അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ മോട്ടിവേഷൻ ട്രെയിനർ ആയ പ്രവീൺ ചിറയത്ത് പൂർവ വിദ്യാർത്ഥികളുമായി സംവദിക്കും
ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള വാർഷിക പരിപാടികൾ വൈകുന്നേരം 4 മണിയോടെ കൂടി ആരംഭിക്കും. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് പരിപാടികളും നടക്കും.
1976ൽ വി മൊയ്തീൻ കോയ ഹാജി സ്ഥാപിച്ച സ്കൂൾ 1994ൽ മർകസുസ്സഖാഫത്തി സുന്നി യ്യ ഏറ്റെടുത്തു. യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാർഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്ന സ്കൂൾ അക്കാദമിക രംഗത്തും സാംസ്കാരിക രംഗത്തും മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷങ്ങളിൽ കാഴ്ചവെച്ചിട്ടുള്ളത്. സംസ്ഥാന ഗവർമെന്റിന്റെ പ്രഥമ ലിറ്റിൽ കൈറ്റ്സ് അവാർഡ്, നാഷണൽ സർവീസ് സംസ്ഥാന അവാർഡ്, എന്നിവ കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ നേടാൻ സാധിച്ചിട്ടുണ്ട്.
സംസ്ഥാന ശാസ്ത്രമേളയിലും സൗത്ത് ഇന്ത്യ സയൻസ് ഫെയറിലും ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.



