
കോഴിക്കോട്: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) നൽകുന്ന 2026-ലെ കോഴിക്കോട് ജില്ലാതല മാതൃകാ ഡ്രൈവർ എക്സലൻസി അവാർഡിന് സത്യൻ വി.കെ. ചൂലൂർ അർഹനായി. കഴിഞ്ഞ പത്ത് വർഷത്തെ മികച്ച ഡ്രൈവിംഗ് സേവനവും റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിലെ മികവും പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകുന്നത്.
നിലവിൽ ചൂലൂർ എം.വി.ആർ (MVR) കാൻസർ സെന്ററിലെ സൂപ്പർവൈസറായി ജോലി ചെയ്തുവരികയാണ് അദ്ദേഹം. അച്ചടക്കമുള്ള ഡ്രൈവിംഗിലൂടെ മറ്റുള്ളവർക്ക് മാതൃകയായ വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് റാഫ് ഈ അവാർഡ് ഏർപ്പെടുത്തിയത്.


