LOCAL NEWS

പുതുയുഗ യാത്രക്കുള്ള സ്വീകരണം വൻ വിജയമാക്കും.

തിരുവമ്പാടി പഞ്ചായത്ത് വാർഡ് 11 മരക്കാട്ടുപുറം, വാർഡ് 13 താഴെ തിരുവമ്പാടി യു.ഡി.എഫ് നേതൃ സംഗമം സംയുക്തമായി സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു.
നികുതികൾ കുത്തനെ ഉയർത്തി ജനജീവിതം ദുസ്സഹമാക്കിയ ഇടതു സർക്കാർ കേരളത്തിലെ ക്ഷേത്രങ്ങളുടെ സ്വർണ്ണവും, സമ്പത്തും കൊള്ളയടിക്കുന്നവർക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊണ്ട് ജാതി-മത ഭേദമന്യേ മുഴുവൻ വിശ്വാസികളെയും വെല്ലുവിളിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചുണ്ടിക്കാട്ടി. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്നും അതിൻ്റെ വ്യക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് 12-ാം തീയ്യതി വ്യാഴാഴ്ച രാവിലെ 10 മണിക്കു നൽകുന്ന സ്വീകരണം ഉജ്ജ്വല വിജയമാക്കാൻ നേതൃയോഗം തീരുമാനിച്ചു.

      അഡ്വ. പി.എ. സുരേഷ് ബാബുവിൻ്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ അസ്ക്കർ ചെറിയമ്പലം, ഗിരീഷ് കുമാർ, മുഹമ്മദ് നാണി, ഹരിദാസ് ആറാംപുറത്ത്, സജീവ് ആറാംപുറത്ത് വേണു എം., കരീം പൂവൻവളപ്പിൽ, മോയിൻ കാവുങ്കൽ, ടി.ഒ. അബ്ദുറഹ്മാൻ, മൊയ്തീൻ കാളിയേടത്ത്, നജ്മുദ്ദീൻ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com