
മുക്കം:നാരായണ ഗുരുവിൻ്റെ ദർശനങ്ങളെയും നിത്യചൈതന്യയതിയുടെ ജീവിത സമീപനങ്ങളെയും മുൻനിർത്തി മാനവം സംഘടിപ്പിച്ച സായാഹ്ന വേദിയിൽ സൂഫിസത്തെയും ഭാരതീയ ദർശനങ്ങളെയും മുൻനിർത്തി എഴുതുകയും പ്രഭാഷണങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ഷൗക്കത്ത് സംസാരിച്ചു. സംഘർഷ പൂർണമായ ആധുനിജീവിതത്തിലേക്ക് ആശ്വാസത്തിൻ്റെ കാറ്റും വെളിച്ചവും തേടി എങ്ങും അലയേണ്ടതില്ല, അപരനെ കേൾക്കാനും അറിയാനും മാനിക്കാനും പരിശീലിച്ചാൽ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. മനസ്സിൻ്റെ അടഞ്ഞുപോയ വാതായനങ്ങൾ തുറന്നിട്ടാൽ തന്നെ ആശ്വാസത്തിൻ്റെ കാറ്റും വെളിച്ചവും മനസ്സിലേക്ക് വന്നു കയറും, ഷൗക്കത്ത് പറഞ്ഞു.
നജീബ് ചേന്ദമംഗല്ലൂർ എഴുതിയ ഒതയമംഗലത്തെ മീസാൻ കല്ലുകൾ എന്ന പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ഷൗക്കത്ത് നിർവഹിച്ചു. മലിക് നാലകത്ത് എഴുതിയ ഒരു ദേശത്തിൻ്റെ വികാസ പരിണാമങ്ങൾ ജി അബ്ദുൽ അക്ബർ ഷൗക്കത്തിന് സമർപ്പിച്ചു.
എൻ എം ഹാഷിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുബൈർ അത്തൂളി സ്വാഗതം പറഞ്ഞു. ജി. അബ്ദുൽ അക്ബർ, നജീബ് ചേന്ദമംഗല്ലൂർ, മലിക് നാലകത്ത്, ടി പി അസീസ് മാസ്റ്റർ, അബ്ബാസ് അലി, എൻ.അഹമദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു..


