LOCAL NEWS

പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു

കാരപാലിയേറ്റീവ് കുടുംബസംഗമം ‘സ്നേഹനിലാവ്’ സ്നേഹത്തിന്റെ ഉത്സവമായി

കൂടരഞ്ഞി: പാലിയേറ്റീവ് രോഗികളുടെയും കുടുംബങ്ങളുടെയും മാനസിക-സാമൂഹിക പിന്തുണ ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമം ‘സ്നേഹനിലാവ്’ ഹൃദയസ്പർശിയായ അന്തരീക്ഷത്തിൽ വിജയകരമായി നടന്നു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനപങ്കാളിത്തം പരിപാടിയെ കൂടുതൽ പ്രൗഢമാക്കി.
ചടങ്ങിന് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ദിവ്യ പി.കെ. സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് വേളാശേരി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാര ബീഗം എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലോക്ക് മെമ്പർമാരായ ജിമ്മി ജോസ് പൈമ്പിളിയിൽ, സണ്ണി കാപ്പാട്ടുമല, മുഹമ്മദ് വട്ടപ്പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ബി. ശ്രീജിത്തും ആശംസകൾ നേർന്നു.

പാലിയേറ്റീവ് രംഗത്തെ സമർപ്പിത സേവനത്തിന് ദീപ ജോഷി (പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ്), ഗിരീശൻ കെ. കെ. (പാലിയേറ്റീവ് ഡ്രൈവർ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയുടെ വിജയത്തിനായി സ്വന്ത്രത ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, Arm of Hope Trust പുല്ലൂരാംപാറ, Poovaranthode–Kakadampoyil ടൂറിസം പ്രൊമോഷൻ കമ്മിറ്റി, വിവിധ സംഘടനകൾ, ടാക്സി ഡ്രൈവർസ് യൂണിയൻ, St. Sebastian പള്ളി കമ്മിറ്റി എന്നിവർ സഹകരിച്ചു.
വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പ്രാദേശിക കലാകാരന്മാരും പങ്കെടുത്ത കലാപരിപാടികൾ വേദിയെ ഉത്സവമാക്കി. അമൃത ടിവി കോമഡി മാസ്റ്റർസ് ഫെയിം വിനോദ് ചേളാരി സംഘത്തിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ ഫിഗർ ഷോ ഉൾപ്പെടെയുള്ള പരിപാടികൾ പ്രേക്ഷകരുടെ മനസ്സിൽ സന്തോഷവും സ്നേഹവും നിറച്ച നിമിഷങ്ങളായി മാറി.
സ്നേഹത്തിന്റെയും സേവനത്തിന്റെയും മാനവിക മൂല്യങ്ങൾ സമൂഹത്തിലേക്ക് എത്തിച്ച ഈ കുടുംബസംഗമം പങ്കെടുത്ത എല്ലാവർക്കും അവിസ്മരണീയമായ അനുഭവമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com