LOCAL NEWSMUKKAM

മുക്കം ഗവ: ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഡോ.ചന്ദ്രമതി അന്തരിച്ചു

മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ദീർഘകാലം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ ചന്ദ്രമതി (82) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടോളം മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ മികച്ച ഗൈനക്കോളജി ഡോക്ടർ എന്ന പേരെടുത്തിരുന്ന ചന്ദ്രമതി സർവീസിൽ നിന്നും വിരമിച്ച ശേഷവും ദീർഘകാലം മുക്കത്ത് ആശുപത്രിക്കടുത്തുള്ള വീട്ടിൽ രോഗികളെ ചികിത്സിച്ചിരുന്നു.പിന്നീട് കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർ കോളനിയിലേക്ക് താമസം മാറിയ അവർ മുക്കം ഇ.എം.എസ് ആശുപത്രിയിലും പ്രവർത്തിച്ചിരുന്നു. നിലവിൽ ഇഖ്റ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ സേവനം നടത്തുകയായിരുന്നു.

പരേതനായ രാഘവ പണിക്കരാണ് ഭർത്താവ്.മകൻ ഡോ.എം.കെ അരുൺ (പേരാമ്പ്ര ഇ.എം.എസ് ആശുപത്രി) സംസ്കാരം നാളെ രാവിലെ 9 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com