KODANECHERYLOCAL NEWSNews

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവുനായക്കൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു.

കോടഞ്ചേരി:അച്ചിക്കോ അനിമൽ റെസ്ക്യൂ ടീം അംഗങ്ങളായ പ്രജീഷ് ഓമശ്ശേരി, സിനിഷ്കുമാർ സായി എന്നിവരുടെ സഹായത്താൽ വെറ്റിനറി സർജൻ ഡോക്ടർ ശരത്ത് ടി. എസ്. നേതൃത്വത്തിൽ നടത്തപ്പെടുന്ന വാക്സിനേഷൻയജ്ഞം, വാക്സിനേഷൻ കിറ്റ് ഡോക്ടർക്ക് കൈമാറിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

കോടഞ്ചേരി അങ്ങാടിയിൽ ആരംഭിച്ച വാക്സിനേഷൻ യജ്ഞ പരിപാടികൾക്ക്
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർ ചിന്ന അശോകൻ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ജോബി പോൾ, അനിൽകുമാർ, റോഷൻ ഇ കെ, അനുസ്മിത എന്നിവർ നേതൃത്വം നൽകുന്നു.

വിവിധ പ്രദേശങ്ങളിൽ അലഞ്ഞു തിരിച്ചു നടക്കുന്ന തെരുവുനായ്ക്കളെ റിസ്ക്യൂ ടീമിൻറെ സഹായത്തോടെ കണ്ടെത്തി വല ഉപയോഗിച്ച് പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com