News

ഡെൻസിയുടെ റീപോസ്റ്റ്മോർട്ടം തുടങ്ങി

ചാലക്കുടി :അബുദാബിയിൽ കൊല്ലപ്പെട്ട ഡെൻസിയുടെ റീപോസ്റ്റ്മോർട്ടം ആരംഭിച്ചു. പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം അറിഞ്ഞത്. ഡെൻസിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അബുദാബി പൊലീസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

അബുദാബിയിലെ ഇരട്ടക്കൊലപാതകത്തിൽ മരിച്ച ചലക്കുടി സ്വദേശിനി ഡെൻസിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. പിന്നീട് ഹ്യദയാഘാതമാണെന് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചാലക്കുടി സെൻ്റ് ജോസഫ്സ് പള്ളിയിൽ സംസ്ക്കാരവും നടത്തി. മകളുടേത് കൊലപാതകമാണെന്ന് ഏതാനും ദിവസം മുൻപാണ് ഡെൻസിയുടെ കുടുംബാംഗങ്ങൾ അറിയുന്നത്.

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫാണ് കൊലപാതകത്തിനു പിന്നിലെന്ന് കൂട്ടുപ്രതികൾ മൊഴി നൽകി.

ഇതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്. ഷൈബിൻ്റെ ബിസിനസ് പങ്കാളിയായ ഹാരിസിൻ്റെ സ്ഥാപനത്തിലാണ് ഡെൻസി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെൻസിയെയും 2020 മാർച്ച് 5നാണ് അബുദാബിയിൽ മരിച്ച നിലയിൽ കണ്ടത്.

നാട്ടിലിരുന്ന് ഷൈബിൻ നൽകിയ നിർദേശ പ്രകാരമാണ് തങ്ങൾ ഇരുവരെയും കൊന്നതെന്ന് കേസിലെ കൂട്ടുപ്രതികൾ സമ്മതിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡി.വൈ.എസ്.പി. നൽകിയ അപേക്ഷയെ തുടർന്നാണ് റീപോസ്റ്റ്മോർട്ടം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com