LOCAL NEWSതിരുവമ്പാടി മണ്ഡല വാർത്തകൾ,

മനുഷ്യ–വന്യജീവി സംഘർഷത്തിന് പരിഹാരമായി 192.20 കോടിരൂപ വകയിരുത്തി ബഡ്ജറ്റ്:മലയോര കർഷകർക്ക് ആശ്വാസമാവും

തിരുവമ്പാടി: വി.ഡി സതീശൻ സർക്കാരിന്റെ പ്രഥമ ബഡ്ജറ്റിൽ മലയോര കർഷകർക്ക് ആശ്വാസവാർത്ത.മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണാൻ192.20 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്.വന്യജീവി ആക്രമണശല്യം കൊണ്ട് പൊറുതിമുട്ടിയ മലയോര ജനതക്ക് ഈ പ്രഖ്യാപനത്തിലൂടെ പുതിയ പദ്ധതികൾ നടപ്പിലാക്കി ആശ്വാസം കണ്ടെത്താനാവുമെന്നാണ് പ്രത്യാശ.രൂക്ഷമായ വന്യമൃഗശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം തേടി തിരുവമ്പാടി എം എൽ എ സി.കെ കാസിം മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനംനൽകിയിരുന്നു.ഇതേ തുടർന്ന് തിരുവനന്തപുരത്ത ഉന്നതതല യോഗവും ചേർന്നിരുന്നുസംസ്ഥാനത്തൊന്നാകെ വർധിച്ചുവരുന്ന മനുഷ്യ–വന്യജീവി സംഘർഷങ്ങൾ കുറയ്ക്കാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്ര പദ്ധതി നടപ്പിലാക്കുമ്പോൾ, അതിന്റെ സവിശേഷ ഗുണം തങ്ങൾക്ക് കൂടി ലഭിക്കുമെന്നാണ് മലയോര ജനതയുടെ പ്രതീക്ഷ.വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുന്നതിനുംജനങ്ങളുടെ ജീവനും സ്വത്തിനും കൂടുതൽ സുരക്ഷ മുന്നറിയിപ്പ് സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുളള പദ്ധതികളുണ്ടാവും.വനമേഖലകളിൽ അടിസ്ഥാന സുരക്ഷാസൗകര്യങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്.തിരുവമ്പാടി നിയോജക മണ്ഡലമുൾക്കൊള്ളുന്ന മലയോര മേഖലക്ക് ബഡ്ജറ്റിലെ നിർദ്ദേശം നടപ്പിലാവുന്നതോടെ വലിയ ആശ്വാസമാവും.പന്നിശല്യം കൂടുതലുളള പ്രദേശങ്ങളിൽ ആളുകളുടെ സ്വൈരജീവിതത്തിനു പോലും ഭീഷണി നിലനിൽക്കെ പുത്തൻ പദ്ധതികളിലൂടെ അവയെ തുരത്താനാവുമെന്നാണ് പ്രതീക്ഷപതിറ്റാണ്ടുകൾക്ക് മുമ്പ് കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും പ്രകൃതിയോടും പടവെട്ടി കുടിയേറിപ്പാർത്ത ജനത ഇന്ന് വന്യമൃഗശല്യം കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കാട്ടുപന്നി, കാട്ടാന, കടുവ, പുലി, കുരങ്ങ് ഉൾപ്പെടെയുള്ളവ മനുഷ്യ ജീവനൊപ്പം അവരുടെ കൃഷികൾക്കും വലിയ ഭീഷണിയായി മാറിയിട്ട് വർഷങ്ങളായി.ഇതിനെതിരായി ചെറിയ ചില പ്രവർത്തനങ്ങൾ നടത്തിയങ്കിലും ഒന്നും ഫലവത്തായിട്ടില്ല. കാട്ടുമൃഗശല്യം മൂലം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളാണ് വീടും കൃഷിസ്ഥലവും ഉപേക്ഷിച്ച് കുടിയിറങ്ങിയത്. മറ്റ് വഴികളില്ലാത്തതിനാൽ മാത്രം ഇപ്പോഴും ജീവൻ പണയം വെച്ച് നിരവധി കുടുംബങ്ങൾ ഇവിടെ കഴിഞ്ഞ് വരുന്നുണ്ട്. ആദ്യം ചില തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമായിരുന്നു ഇവയുടെ ശല്യമെങ്കിൽ ഇപ്പോൾ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ശല്യം അതി രൂക്ഷമാണ്. പകൽ സമയത്ത് പോലും ആളുകളെ ആക്രമിക്കുന്ന തരത്തിലേക്ക് ശല്യം വളർന്നിട്ടുണ്ട്. ഇതിനെല്ലാം പരിഹാരമായി പുതിയ പദ്ധതി മാറുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com