MUKKAMNews

സംസ്ഥാനപാത നവീകരണം:മുക്കം -അഗസ്ത്യൻമുഴി ഭാഗത്ത്‌ ഗതാഗത കുരുക്ക് രൂക്ഷം

മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിൻ്റെ ഭാഗമായുള്ള പ്രവൃത്തിയെ തുടർന്ന് മുക്കം അഗസ്ത്യൻ മുഴിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം.

കഴിഞ്ഞ രണ്ടു ദിവസമായി അഗസ്ത്യൻ മുഴിയിൽ ചെറുതും വലുതുമായ വാഹനങ്ങൾക്ക് കടന്നു പോകാനാതെ ഒരു മണിക്കൂറിലേറെ കാത്തിരിക്കേണ്ടുന്ന അവസ്ഥയാണ്. ഇന്ന് രാവിലെ ഗതാഗതകുരുക്കിൽപ്പെട്ട വാഹനങ്ങളുടെ നീണ്ടനിര പോലീസ് സ്റ്റേഷനും പിന്നിട്ടു.

രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. മുക്കം വഴി കോഴിക്കോട് ഭാഗത്തേക്കും താമരശ്ശേരി ഭാഗത്തേക്കും യാത്ര ചെയ്യുന്ന വാഹനങ്ങൾ പി.സി റോഡിലേക്ക് തിരിഞ്ഞ് കുറ്റിപ്പാല വെസ്റ്റ് മാമ്പറ്റയിലേക്കുള്ള വഴി തിരഞ്ഞെടുക്കുന്നതാവും നന്നാവുക. തിരിച്ചും ഈ പാത തിരഞ്ഞെടുക്കാം. നവീകരണ പ്രവൃത്തി നടക്കുന്നതാണ് അഗസ്ത്യൻമുഴിയിലെ ഗതാഗത കുരുക്കിന് ഇപ്പോഴത്തെ കാരണമെങ്കിലും ചില സമയങ്ങളിലും ഈ അങ്ങാടിയുടെ അവസ്ഥ ഇതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com