LOCAL NEWSNews

സംസ്ഥാന ജൂഡോയിൽ അർച്ചനക്ക് വെങ്കലം

കൂടരഞ്ഞി : കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അർച്ചന രാജ്. സ്രാമ്പിക്കൽ രാജേഷിന്റെയും , രത്നയുടെയും മകളാണ് അർച്ചന. കരാട്ടെയിലും ജൂഡോയിലും ഇതിനകം നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനതലത്തിൽ ആദ്യമായിട്ടാണ് മെഡൽ നേട്ടം ഉണ്ടാകുന്നത്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാംതരം വിദ്യാർത്ഥിനിയാണ്. കരാട്ടെ, ജൂഡോ പരിശീലകരായ ജയേഷ് സ്രാമ്പിക്കൽ, കെ ഫഹദ് യംങ് ടൈഗേഴ്സ് തുടങ്ങിയവരാണ് പരിശീലകർ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com