
കൂടരഞ്ഞി: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാമ്പുകടിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പാമ്പുകടിയുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും അടിയന്തര ചികിത്സയുടെ പ്രാധാന്യവും
പാമ്പുകടിയേറ്റ് സംഭവിക്കുന്ന അപകടസാധ്യതകൾ, ശരിയായ പ്രഥമ ശുശ്രൂഷ മാർഗങ്ങൾ, തെറ്റായ വിശ്വാസങ്ങൾ
ജനവാസ മേഖലകളിൽ പാമ്പ് കടന്നുവരുന്നത് തടയുന്നതിനുള്ള മുൻകരുതലുകളും, പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എന്നിവയെ കുറിച്ച് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഷാജീവ്. കെ,
അജീഷ് കെ. ടി( ബീറ്റ് ഫോറസ്റ്റ് ഓഫീസർ) അബ്ദുൽ കരീം സ്നേക്ക് റിസോഴ്സ് കോഴിക്കോട് RRT എന്നിവർ ക്ലാസ്സ് എടുത്തു .
പാമ്പുകടിയേറ്റാൽ വൈകാതെ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കേണ്ടതിന്റെ പ്രാധാന്യം, ആന്റിവെനം ഇൻജെക്ഷനെ കുറിച്ചും മെഡിക്കൽ ഓഫീസർ Dr ദിവ്യ പി. കെ സംസാരിച്ചു.
കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ് പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ജെയിംസ് വേളാശേരി,
ഷീബ റോയ്, ലീലാമ്മ ദേവസ്യ, ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ എ.ഡി.എസ്,
സി. ഡി എസ്,
അങ്കണവാടി പ്രവർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.



