LOCAL NEWS

മഴക്കാല ശുചീകരണ പ്രവർത്തന പഞ്ചായത്ത്  നിർവഹണ സമിതി  അവലോകന  യോഗം ചേർന്നു

കോടഞ്ചേരി : ഗ്രാമപഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾചർച്ച ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തിലെ  പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പഞ്ചായത്ത് നിർവഹണ സമിതി യോഗം ചേർന്നു.   യോഗ തീരുമാനപ്രകാരം  മഴക്കാല ശുചീകരണ മുന്നൊരുക്കമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുചിത്വ സമിതി യോഗം ചേരുകയും വാർഡുകളിലെ എല്ലാ ഓടകളും തോടുകളും അതാത് വാർഡ് മെമ്പർമാരുടെ ആശാവർക്കർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഹരിത കർമ്മ സേന അംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും  നേതൃത്വത്തിൽ ശുചീകരിക്കുകയും പൊതു സ്ഥലങ്ങൾ സന്നദ്ധസംഘനകളും പ്രദേശവാസികളും സംയുക്തമായി ചേർന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് വാർഡുകളിലെ എല്ലാ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി നിർദ്ദേശം നല്കുകയും ചെയ്തു. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും കിണർ ക്ലോറിനേഷൻ നടത്തുന്നതിനായി  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.  

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജ്യോതി സന്തോഷ്, റീന ബിജു, മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കെ, സെക്രട്ടറി സീനത്ത് കെ, അസ്സി . സെക്രട്ടറി അനിതാകുമാരി , പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാലുപ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com