
കോടഞ്ചേരി:കാർഷികമേഖലയിൽ വിളകൾക്ക് ഉണ്ടാകുന്ന കീട രോഗ നിയന്ത്രണത്തിന് ആവശ്യമായ രാസ ജൈവ നിയന്ത്രണോപാധികൾ കർഷകർക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കാണ് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ തുടക്കം കുറിച്ചത്. കാർഷിക പ്രശ്നങ്ങളുടെ ചിത്രമോ കീടം / രോഗം ബാധിച്ച ഭാഗമോ കൃഷിഭവനിൽ എത്തിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ രോഗ / കീട ബാധയുടെ തീവ്രത അനുസരിച്ച് കൃഷിയിട സന്ദർശനം നടത്തി പ്രാഥമിക നിയന്ത്രണത്തിന് ആവശ്യമായ പ്രതിരോധ നിയന്ത്രണ മാർഗങ്ങൾ നിർദ്ദേശിക്കുകയും നിയന്ത്രണോപാധികൾ നൽകുകയും ചെയ്യും.
ഗ്രാമപഞ്ചായത്തിന്റെ 22 – 23 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന അഗ്രോ ഫാർമസി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ , സിസിലി ജേക്കബ്, ബിന്ദു ജോർജ് , റീന സാബു, റോസിലി മാത്യു, കാർഷിക വികസന സമിതി അംഗങ്ങളായ കേശവൻ കരയിൽ, പ്രിൻസ് പുത്തൻ കണ്ടം, മോഹനൻ തിനവിളയിൽ, കോടഞ്ചേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത്, ജോസഫ് കെ വി കരിപ്പകുടി, കൃഷി ഓഫീസർ രമ്യാ രാജൻ .വി, കൃഷി അസിസ്റ്റന്റു മാരായ റെനീഷ് എം, രാജേഷ് കെ , സജിത്ത് വർഗീസ് എന്നിവർ പങ്കെടുത്തു.വരുന്ന സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിലും കാർഷിക മേഖലയുടെ ഉന്നമനത്തിനും വിവിധ വിളകൾ നേരിടുന്ന രോഗപീഡകൾ പരിഹരിക്കാൻ ആവശ്യമായ വിവിധങ്ങളായ മരുന്നുകൾ കൃഷിഭവനിൽ ലഭ്യമാക്കാൻ ആവശ്യമായ പദ്ധതികൾ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.



