LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
മുക്കത്ത് ബി.പി മൊയ്തീൻ ലൈബ്രറിയിൽ ഗ്രന്ഥശാലാദിനം ആചരിച്ചു
മുക്കത്ത് ബി.പി മൊയ്തീൻ ലൈബ്രറിയിൽ ഗ്രന്ഥശാലാദിനം ആചരിച്ചു

മുക്കം: ബി.പി മൊയ്തീൻലൈബ്രറി ഗ്രന്ഥാശാലദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സെക്രട്ടറി കാഞ്ചന കൊറ്റങ്ങൽ പതാക ഉയർത്തി. ഗ്രന്ഥശാലദിനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി ലൈബ്രറി വൈസ് പ്രസിഡൻറ് മുക്കം ബാലകൃഷ്ണൻ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ ലൈബ്രറിയിൽ അംഗങ്ങളെ ചേർക്കുന്നതിനും പുസ്തകം ശേഖിക്കാനും വീടുവീടാന്തരം കയറിയിറങ്ങി. വൈകുന്നേരം പ്രവർത്തകർ അക്ഷരദീപം തെളിയിച്ചു മുക്കം ബാലകൃഷ്ണൻ, കാഞ്ചന കൊറ്റങ്ങൽ, ബി.അലി ഹസ്സൻ , ദാമോദരൻ കോഴഞ്ചേരി, മീന തടത്തിൽ, മോളി ലോഹിതാക്ഷൻ,രഹന, പി അനിൽകുമാർ, ടി ടി രൂപ, എ ആർ ആർദ്ര എന്നിവർ പങ്കെടുത്തു



