സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഡോ. ബിന്ദു ജയകുമാറിന് മണാശ്ശേരിയിൽ പ്രൗഢഗംഭീര സ്വീകരണം

മുക്കം : സംസ്ഥാന അധ്യാപക അവാർഡ് നേടിയ മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഡോ: ബിന്ദു ജയകുമാറിന് സ്വന്തം നാട്ടുകാർ ഒരുക്കിയത് പ്രൗഢഗംഭീരമായ സ്വീകരണം..മണാശ്ശേരിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും പ്രദേശത്തെ മറ്റെല്ലാ സംഘടനകളും കൈകോർത്താണ് പരിപാടി സംഘടിപ്പിച്ചത് . ഇത് ഈ നാടിൻറെ ഐക്യത്തിന്റെ വിളംബരം കൂടിയായി മാറി . ഡോ:ബിന്ദു ജയകുമാർ അധ്യാപിക, ജീവകാരുണ്യ, സന്നദ്ധ സേവന , സാംസ്കാരിക പ്രവർത്തനങ്ങളിൽ അതിശയിപ്പിക്കുന്ന വിധത്തിലുള്ള മഹാ മാതൃക ആണ് എന്നതുകൊണ്ടാണ് നാടൊന്നായി കൈകോർത്ത് ഏറ്റവും ഗംഭീരമായ സ്വീകരണം തന്നെ അവർക്ക് ഒരുക്കിയത് .അവാർഡിന് പരിഗണിച്ച സംസ്ഥാന ജൂറിയുടെ വിലയിരുത്തലിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ഡോ:ബിന്ദുവിനോട് വിദ്യാർഥികൾക്ക് ഏറ്റവും മികച്ച ഏറ്റവും ആദരണീയയായ അധ്യാപിക എന്നത് പോലെതന്നെ,ആദിവാസികൾ,രോഗികൾ,വയോജനങ്ങൾ സ്ത്രീകൾ തുടങ്ങിയവർക്ക് വേണ്ടി അവർ നൽകിയിട്ടുള്ള സഹായസഹക രണങ്ങൾ ഒട്ടേറെയാണ് . പാർശ്വവൽക്കരിക്കപ്പെട്ട പാവപ്പെട്ടവരുടെയും ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെയും രോഗികളുടെയും വീടുകൾ സന്ദർശിക്കുന്നത് ബിന്ദുവിന്റെ പതിവാണ്.അവർക്ക് ആത്മവിശ്വാസവും താൻ കൂടെയുണ്ടെന്നുള്ള വാക്കും അതിലുപരി സാമ്പത്തിക സഹായങ്ങളും നൽകിവരുന്നത് മറ്റാരേയും അറിയിക്കാതെയാണെ ന്നതും ശ്രദ്ധേയമാണ് . ജീവിതത്തിൻറെ സായാഹ്നത്തിൽ ഒറ്റപ്പെട്ട് നിരാശയും ദുഃഖവും രോഗവും എല്ലാമായി ദുരിതമനുഭവിക്കുന്ന വയോജനങ്ങളെപ്പറ്റിയുള്ള പഠനത്തിനാണ് ബിന്ദു പി എച്ച് ഡി സമ്പാദിച്ചത് .ഈ പഠനം 20 മിനിട്ടുള്ള ഡോക്യുമെൻററി ആക്കി തയ്യാറാക്കിയത് യൂണിവേഴ്സി റ്റുകളിലും നിരവധി കോളേജുകളിലും വിദ്യാലയങ്ങളിലും പ്രദർശിപ്പിക്കു കയുണ്ടായി .ഇത് യുവാക്കളിലും വിദ്യാർഥികളിലും ഗുണപരമായ വലിയ സ്വാധീനം ഉണ്ടാക്കിയതാണ്. കാഴ്ചപരിമിതിയുള്ള 500 ൽ അധികം മെമ്പർമാർ വരുന്ന ഗ്രൂപ്പിന് ദിവസവും മുടങ്ങാതെ ഓൺലൈനായും ഓഫ് ലൈൻ ആയും പുസ്തകങ്ങളും പത്രങ്ങളും വായിച്ചു കൊടുക്കുന്ന സേവനമായ “വിജ്ഞാനദീപം” അഞ്ചുവർഷത്തിലേറെയാ യി തുടരുകയാണ് . സ്വീകരണ സമ്മേളനം ഡോ: എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് പൊതുപ്രവർ ത്തനങ്ങളിൽ വലിയ പിന്തുണ ലഭിക്കാത്ത കാലത്ത് ഏറ്റവും മികച്ച അധ്യാപികമായി സേവനം ചെയ്യുന്നതിനൊപ്പം ഇത്ര വിപുലമായ സേവനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും വളരെ നലല നിലയിൽ കൊണ്ടുപോകാൻ കഴിയുന്നത് ഭർത്താവായ ഡോ: ഇ.കെ. ജയകുമാറിന്റെയും മക്കളുടെയും വലിയ പിന്തുണ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു . ആദ്യം അവരെയാണ് അഭിനന്ദിക്കേണ്ട തെന്നും പറഞ്ഞു .നാട്ടിലെ എല്ലാ സംഘടനകളും ഒരുമിച്ച് ചേർന്ന് ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നതും ഇക്കാലത്ത് ഏറെ ശ്രദ്ധേയവും അഭിനന്ദനീയവു മാണെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു.പൗരാവലിയുടെ ഉപഹാരവും അദ്ദേഹം ഡോ: ബിന്ദുവിന് കൈമാറി . കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മലയാളം ബി.എ . യ്ക്ക് ഒന്നാം റാങ്ക് നേടിയ ജ്യുതി തോട്ടത്തിൻകടവിനേ യും ചടങ്ങിൽ ആദരിച്ചു .സ്വീകരണ കമ്മിറ്റി ചെയർമാൻ പി. പ്രേമൻ അധ്യക്ഷനായി . വിവിധ സംഘടനകളുടെ ഉപഹാരങ്ങൾ ടി. സതീശൻ , എൻ. സുരേന്ദ്രനാഥ്, പി. ഹരിദാസൻ,ദീപേഷ് , പി.പി. ഗിരീഷ് തുടങ്ങിയവർകൈമാറി . എ.പി. മുരളീധരൻ, എം.പി. രവീന്ദ്രനാഥൻ, ടി. കെ.സാമി, കെ.വി. ഹരി,എ കെ ഉണ്ണികൃഷ്ണൻ,എൻ ബാലകൃഷ്ണൻ മാസ്റ്റർ, എം കെ കണ്ണൻ,എം പി പ്രദീപ് കുമാർ, ബാലകൃഷ്ണൻ വെണ്ണക്കോട്,കെ പി ബിന്ദു,എൻ സുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു . എൻ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും രാജു കുന്നത്ത് നന്ദിയും പറഞ്ഞു . ഡോ: ബിന്ദു ജയകുമാർ , ജ്യുതി എന്നിവർ മറുപടി പ്രസംഗം നടത്തി.



