
കോടഞ്ചേരി :നിരന്നപാറ പ്രദേശത്ത് നിരവധി തെരുവുനായകൾ ഭീതി പരത്തി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. ഇന്ന് രാവിലെ നിരന്നപാറ കുരിശടി ഭാഗത്തും, നിരന്നപാറ ചന്ദ്രൻകുന്നേൽ പടി റോഡിലും ചില നായകൾ അവശനിലയിൽ അലഞ്ഞു തിരിയുന്നതായി കണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
നിരന്നപാറ പ്രദേശത്ത് മറ്റൊരു നായ കൂടി ചത്തനിലയിൽ കണ്ടെത്തി. നിരന്ന പാറ നാല് സെൻ്റ് ഉന്നതിയിലാണ് ചത്തനായയെ കണ്ടത്.
ഇന്നലെ പേവിഷ ബാധയേറ്റ് ചത്ത നായ ഈ നായയെ കടിച്ചിട്ടുണ്ടോ എന്ന് ഇപ്പോൾ പ്രദേശവാസികൾ സംശയിക്കുന്നു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും നിരന്നപാറ കേന്ദ്രീകരിച്ച് വളർത്തുമൃഗങ്ങൾക്ക് പ്രതിരോധകുത്ത് വെയ്പ് നടത്താനുള്ള ക്യാമ്പ് നടത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.



