LOCAL NEWS

മനസ്സിന്റെ നിറങ്ങൾ പുസ്തകത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു

മുക്കം : പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ലൂക്ക് മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളും, ഉമരിയ്യ സ്കൂളിന്റെ അക്കാദമിക് ഡയറക്‌ടറും,എഴുത്തുകാരനുമായ കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഡോ. അബ്ദുൾ സത്താർ എം കെ മരോട്ടിക്കൽ എഴുതിയ “മനസ്സിന്റെ നിറങ്ങൾ : സാമൂഹ്യഭാവാത്മക പഠനം” എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം മുക്കം ബി.പി. മൊയ്ദീൻ സേവാമന്ദിറിൽവെച്ച് നടന്നു. നിയുക്ത തിരുവമ്പാടി എം എൽ എ, സി കെ കാസിം, കാഞ്ചനമാല, ഉമ്മയ്യ കാസിം മരോട്ടിക്കൽ എന്നിവർ ചേർന്നാണ് കവർ പ്രകാശനം നിർവഹിച്ചത്. സാമൂഹ്യഭാവാത്മക പഠനത്തിന്റെ വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം വിദ്യാഭ്യാസ രംഗത്തും കുടുംബജീവിതത്തിലും മാനസിക വളർച്ചയ്ക്കും പുതിയ ചിന്തകൾ നൽകുന്ന കൃതിയാണ്. കുട്ടികളുടെ പ്രശ്നങ്ങളും സമകാലികജീവിതത്തിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും മനസ്സിലാക്കാനും അത് പരിഹരിക്കുന്നതിനുമുള്ള വഴികൾ ഈ പുസ്തകത്തിൽനിന്ന് ലഭിക്കുമെന്ന് ഗ്രന്ഥകർത്താവ് സൂചിപ്പിച്ചു. അന്താരാഷ്ട്രതലത്തിൽ സജീവമായ സോഷ്യൽ ഇമോഷണൽ പഠനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ കൃതിയാണിതെന്ന് അവതാരികയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ കെ സുരേന്ദ്രൻ ഊന്നി പ്പറയുന്നുണ്ട്. പ്രശസ്ത എഴുത്തുകാരൻ ശ്രീധരൻ ബെല്ല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി സി ഐ പരിശീലകനും ചിന്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ മുഹമ്മദ്‌ മാസ്റ്റർ ടി ആമുഖപ്രഭാഷണം നടത്തി. മുഹമ്മദ്‌ മാസ്റ്റർ ഉള്ളിയേരി, മുഹമ്മദ്‌ കോയ പേരാമ്പ്ര, ഫൈസൽ തിരുവമ്പാടി,അഭിലാഷ് കുളിരാമുട്ടി, ഫൈസൽ നിലംബൂർ തുടങ്ങിയവർ സംസാരിച്ചു. പി. തുളസിഭായ് ടീച്ചർ, ബേബി ഷക്കീല ടീച്ചർ, അനഘ കാർത്തിക് ഷൊർണുർ, അനീഷ് മുക്കം സുഫൈജ അബ്ദുൽ ഖാദർ, സൈഫുന്നിസ അബ്ദുൽ ലത്തീഫ്, അലൻ, ആദിൽ, അദ്നാൻ, ഡാസിൽ പെരുംബൂള തുടങ്ങിയവർ നേതൃത്വം നൽകി. അമൽ മുഹമ്മദിന്റെ ഗാനാലാപനം പ്രത്യേകം ശ്രദ്ധേയമായി. ബുഷ്‌റ എം ഐ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. പുസ്തക പ്രകാശനം മെയ്‌ 18 ന് രാവിലെ 10.30 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽവെച്ച് പ്രശസ്ത എഴുത്തുകാരൻ ഷിഹാബുദീൻ പൊയ്‌ത്തുംകടവ് നിവഹിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com