
താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ കുറുന്തോട്ടിക്കണ്ടിയിൽ മുരളീധരൻ (56) നെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് മുരളീധരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുരളീധരന്റെ ഓട്ടോറിക്ഷയും പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഓട്ടോറിക്ഷയുടെ വായ്പ അടവ് മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഫൈനാൻസ് കമ്പനി ജീവനക്കാർ ഓട്ടോസ്റ്റാൻഡിൽ എത്തി ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.



