News

ഫാമിലെ പന്നികൾ ചത്ത സംഭവം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്,പരിശോധന കർശനമാക്കി

കൂടരത്തി: കൂടരത്തി ഗ്രാമ പഞ്ചായത്തിലെ നായാടംപൊയിലിൽ പന്നി ഫാമിലെ പന്നികൾ ചത്ത സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ് കുട്ടി കക്കാടംപൊയിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ബി ശ്രീജിത്ത് എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പന്നികളുടെ മരണകാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ അറിയിച്ചു.

പന്നിഫാമുകളിൽ പരിശോധന കർശനമാക്കി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്. മലിന്യം പുഴയിൽ ഒഴുക്കുന്നു എന്ന പരാതിയെ തുടർന്ന് പഞ്ചായത്തിലെ പൂവാറൻതോട് ,കല്ലം പുല്ല് ഭാഗങ്ങളിലെ പന്നിഫാമുകളിൽ ഗ്രാമ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. പരിശോധനയിൽ മതിയായ മാലിന്യ സംസ്കരണ മാർഗങ്ങൾ ഇല്ലതെയും, പഞ്ചായത്ത്ലൈസൻസില്ലാതെയും വൃത്തിഹീനമായി പ്രവർത്തിക്കുന്ന പത്തോളം ഫാമുകൾക്ക് നോട്ടിസ് നൽകി.പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലുള്ള ഫാമുകളിലും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും അനധികൃത ഫാമുകൾക്ക് എതിരെ കർശന നടപടി സ്വികരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ അറിയിച്ചു.പരിശോധനക്ക് ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ബി ഷിയാസ്, ഹെൽത്ത് ഇൻസ്പെക്ടർ അഭിനന്ദ്, ജീവനക്കാരായ സൗമ്യ എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com